
കാസറഗോഡ് : നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റിയുടെ ഹിയറിംഗിൽ 11 പേർക്ക്നിയമാനുസൃത രക്ഷാകർത്താവിനെ നിയമിച്ച് ജില്ലാ കളക്ടർ കെ ജീവൻബാബു ഉത്തരവായി.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിലാണ്
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പൾസി തുടങ്ങിയ വൈകല്യങ്ങൾ ബാധിച്ച 17 പേരുടെ അപേക്ഷയിലാണ് ഹിയറിംഗ് നടത്തിയത്.
അഞ്ചു പേരുടെ അപേക്ഷ അടുത്ത ഹിയറിംഗിലേക്ക് മാറ്റി. ഹിയറിംഗിൽ കൺവീനർ കെ വി രാമചന്ദ്രൻ, മെമ്പർ ഇ കെകൃഷ്ണൻ നായർ, നാഷണൽ ട്രസ്‌ററ് സംസ്ഥാന കോർഡിനേറ്റർ ആർ വേണുഗോപാലൻ നായർ, ഡി എൽ എസ് എ മെമ്പർ സെക്രട്ടറി ഫിലിപ്പ് തോമസ്, ജില്ലാ രജിസ്ട്രാർ കെ സി മധു, ജില്ലാ ആശുപത്രി സൂപ്രിന്റെ പ്രതിനിധി ഡോ. ആശ, അംഗങ്ങളായ പി വത്സരാജ്, എ ടി ശശി, സർക്കാരേതരസ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ ബീന സുകു, എ ബി ഹരിപ്രസാദ്
എന്നിവർ പങ്കെടുത്തു.