
കണ്ണൂര്‍(big14news.com): സംസ്ഥാനത്ത് ഇപ്പോള്‍ ഇടതുപക്ഷമാണ് ഭരിക്കുന്നതെങ്കിലും പോലീസ് നയം ഇപ്പോഴും മുമ്പത്തേത് തന്നെയെന്ന് പി.ജയരാജന്‍. കേരള സര്‍ക്കാര്‍ യു.ഡി.എഫിന്റെ പോലീസ് നയമാണ് പിന്തുടരുന്നതെന്ന ആരോപണവുമായി പി.ജയരാജന്‍.
പയ്യന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരേ പോലീസ് കാപ്പ ചുമത്തിയതിനെ വിമര്‍ശിച്ചാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി ഭാരവാഹിയായ ടി.സി.വി നന്ദകുമാറിനെയാണ് പോലീസ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കാപ്പ ചുമത്തിയിരുന്നത്.
ആഭ്യന്തരവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.പോലീസിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉപരോധം.