സുഖമില്ലാത്ത പിതാവിനെ പിന്നിലിരുത്തി മകൾ സൈക്കിള്‍ ചവിട്ടിയത് 1200 കി.മീ

0
23
Facebook
Twitter
Pinterest

ന്യൂഡല്‍ഹി: എട്ട് ദിവസം, 1200 കിലോ മീറ്റര്‍, ഗുരുഗ്രാമില്‍ നിന്ന് ബിഹാറിലേക്ക് സൈക്കിളില്‍. അതും സുഖമില്ലാത്ത പിതാവിനെ പിന്നിലിരുത്തി. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ജ്യോതി കുമാരിയെ ട്രയലിന് ക്ഷണിച്ചിരിക്കുകയാണ് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ബിഹാര്‍ സ്വദേശിയായ ജ്യോതി കുമാരി തന്റെ പിതാവിനെ പിന്നിലിരുത്തി ദിനരാത്രങ്ങള്‍ കൊണ്ട് പിന്നിട്ടത് 1200 കിലോമീറ്ററാണ്. ഗുരുഗ്രാമത്തില്‍ നിന്നും ബിഹാറിലേക്കായിരുന്നു ജ്യോതികുമാരിയുടെ സാഹസിക യാത്ര. ഇത് ശ്രദ്ധയില്‍പ്പെട്ട സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വാഗ്ധാനവുമെത്തി. ഡല്‍ഹിയിലെത്തി ട്രയല്‍സില്‍ പങ്കെടുക്കാമെന്ന് ഫെഡറേഷന്‍ അറിയിച്ചു.

ഡല്‍ഹിയില്‍ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ജ്യോതിയുടെ അച്ഛന്‍ മോഹന്‍ പാസ്വാന്‍. സ്വദേശം ബിഹാറില്‍. അതിനിടെ മോഹന് ഒരു അപകടംപറ്റി. കുറച്ചുകഴിഞ്ഞപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഓട്ടോറിക്ഷ തിരികെനല്‍കാന്‍ മുതലാളിയുടെ സമ്മര്‍ദ്ദമുണ്ടായി. ഇതോടെ എങ്ങനെയും അച്ഛനെ വീട്ടിലെത്തിക്കാന്‍ ജ്യോതി തീരുമാനിച്ചു. അങ്ങനെയാണ് സൈക്കിളിലെ സാഹസിക യാത്ര തുടങ്ങിയത്.ബിഹാറിലെ ദര്‍ബാംഗ എന്ന സ്ഥലത്തെ വീട്ടിലെത്തിയ അച്ഛനെയും മകളെയും നാട് ആവേശത്തോടെ സ്വീകരിച്ചു. ശേഷം ഇരുവരും ക്വാറന്റീനിലായി. ചിലപ്പോഴെല്ലാം വെള്ളമായിരുന്നു ഭക്ഷണം. എങ്കിലും കഷ്ടപ്പാട് കണ്ടറിഞ്ഞ് പലരും വഴിയരികില്‍ ഭക്ഷണം തന്നിട്ടുണ്ടെന്ന് ജ്യോതി പറഞ്ഞു.

എട്ടാം ക്ലാസുകാരിയായ ജ്യോതി കുമാരി ട്രയല്‍സ് പൂര്‍ത്തിയാക്കിയാല്‍ ന്യൂഡല്‍ഹിയിലുള്ള നാഷ്ണല്‍ സൈക്ലിങ് അക്കാദമിയില്‍ തുടര്‍പരിശീലനം നടത്താമെന്ന് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓന്‍കാര്‍ സിങ് പറഞ്ഞു. ജ്യോതികുമാരിയുമായി സംസാരിച്ചുവെന്നും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ജ്യോതിക്ക് ഡല്‍ഹിയിലേക്ക് എത്താമെന്നും താമസത്തിനും യാത്രയ്ക്കും ചെലവാകുന്ന തുകയെല്ലാം ഫെഡറേഷന്‍ തന്നെ വഹിക്കുമെന്നും ഓന്‍കാര്‍ സിങ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here