14 മാസം നീണ്ട കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ ഓപ്പറേഷൻ താമരയിലൂടെ വീഴ്ത്തിയാണ് ബിജെപി കർണാടകത്തിൽ അധികാരത്തിൽ തിരിച്ചെത്തിയത്. കർണാടകത്തോടൊപ്പം ഗോവയിൽ നിന്നും പത്ത് കോൺഗ്രസ് എംഎൽഎമാരെയും ബിജെപി സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. ഏറ്റവും ഒടുവിൽ ബിജെപിക്കെന്നല്ല ദേശീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ നിലം തൊടാന്‍ കഴിയാതിരുന്ന സിക്കിമിലും ബിജെപി താമരക്കളി പയറ്റി. പ്രതിപക്ഷമായ എസ്ഡിഎഫില്‍ നിന്ന് 13 എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേർന്നതോടെ ഇരുട്ടി വെളുത്തപ്പോഴേക്കും ശൂന്യതയില്‍ നിന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി സിക്കിമിൽ മാറിയിരിക്കുകയാണ് ബിജെപി. കർണാടകവും ഗോവയും സിക്കിമിലുമൊക്കെ താമരക്കളി കളിച്ച ബിജെപിയുടെ അടുത്ത ലക്ഷ്യം മധ്യപ്രദേശും രാജസ്ഥാനുമാണെന്നാണ് മൂഡ് ഓഫ് ദി നാഷന്റെ സർവേയിൽ വ്യക്തമാകുന്നത്.
ഇവിടങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി താഴെയിറക്കുമെന്നാണ് മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ പ്രവചിക്കുന്നത്. സിക്കിം കൊണ്ട് ബിജെപി തങ്ങളുടെ ശ്രമങ്ങള്‍ അവസാനിപ്പിച്ചേക്കില്ലെന്നാണ് സർവേ പറയുന്നത്. ‘കര്‍നാടകം’ ബിജെപി മധ്യപ്രദേശിലും രാജസ്ഥാനിലും ആവര്‍ത്തിക്കുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും അഭിപ്രായപ്പെട്ടു. 30 ശതമാനം പേര്‍ ആവര്‍ത്തിക്കില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 21 ശതമാനം പേര്‍ അറിയില്ലെന്നും പ്രതികരിച്ചു.
അധികാരം പിടിച്ചു പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ ഭരണം സ്വന്തമാക്കിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോണ്‍ഗ്രസ് 114 ഉം ബിജെപി 109 സീറ്റുകള്‍ നേടി. 2 ബിഎസ്പി. ഒരു എസ്പി, 4 സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയായിരുന്നു. 2018 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയ രാജസ്ഥാനിലും സാമന നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. 200 സീറ്റില്‍ 112 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 72 സീറ്റുകളും. അതുകൊണ്ട് തന്നെ പെട്ടൊന്നൊരു അട്ടിമറി ഇവിടെ ബിജെപിക്ക് സാധ്യമല്ല.