
കർണാടകയിൽ ഏത് വിധേയേനയും യെഡിയൂരപ്പ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ്. ഇന്നലെ ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ നിർണായക ചർച്ചകളാണ് നടന്നത്. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ, കെപിസിസി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ കാന്ദ്രെ, സഖ്യസര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായിരുന്നു ജി പമേശ്വര എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
തിങ്കളാഴ്ച യെദ്യുരയപ്പ സർക്കാർ വിശ്വാസം തേടുന്നതിന്റെ ഭാഗമായി ബാക്കിയുള്ള 13 വിമതരുടെ രാജിക്കത്തിൽ എടുക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു. വിശ്വാസവോട്ടെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടിയാലും ഉപതെരഞ്ഞെടുപ്പിന് തങ്ങളുടെ മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം എഎല്‍എമാരെ അറിയിച്ചത്. പ്രാദേശിക തലങ്ങളിലിറങ്ങിച്ചെന്ന് വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക, അര്‍ഹരായവര്‍ക്ക് ഉടന്‍ സഹായങ്ങള്‍ ലഭ്യമാക്കുക, മണ്ഡലങ്ങളിലെ വികസപദ്ധതികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നു തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് എംഎല്‍എമാര്‍ക്ക് യോഗം നല്‍കിയത്.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കല്‍, കാവല്‍ മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി സ്വന്തമാക്കിയത് എന്നുതുടങ്ങിയ വിവിധ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചാ വിഷയമായത്. ജനതാദളിന്റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന മൈസൂര്‍ മേഖലയിലടക്കം പ്രാദേശിക സംഘടന പ്രവര്‍ത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ജനതാ ദളുമായുള്ള സഖ്യം തുടരണമോയെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചാ വിഷയമായില്ല. ജനതാ ദളുമായുള്ള സഖ്യം തുടരുമെന്നായിരുന്നു സര്‍ക്കാര്‍ വീണതിന് പിന്നാലെയും നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ സഖ്യം തുടരുന്നതില്‍ ജനതാദളിനും കോണ്‍ഗ്രസിനും അകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ജനതാദളിന്‍റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.