
കോഴിക്കോട്(big14news.com): കോഴിക്കോട് വെസ്റ്റ് ഹില്ലിനും ഏലത്തൂരിനും ഇടയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോടിനും ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാതെ ഗതാഗതം പുനഃസ്ഥാപിക്കാനാകില്ലെന്ന് റെയില്‍വേ അറിയിച്ചു. രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റവരെ സമീപത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.