
കോവിഡ് ബാധിച്ച പ്രതികള്‍ക്കൊപ്പം യുവാവ് ലോക്കപ്പില്‍ കിടന്നത് മണിക്കൂറുകള്‍. ശേഷം നാല് ദിവസം പുറത്തിറങ്ങി നടന്ന യുവാവ് എട്ട് തവണ കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രയും ചെയ്തു. ഒടുവിൽ തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി സുനിലിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. പോലീസിന്റെ അനാസ്ഥയാണ് സുനിലിനെ കൃത്യസമയത്ത് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാൻ സാധിക്കാത്തതെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്.
അടിപിടി കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും സുനിലിനെയും ഒരുമിച്ചാണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഇവരെ തീവെപ്പ് കേസിലെ പ്രതിക്കൊപ്പം ലോക്കപ്പില്‍ കിടത്തുകയായിരുന്നു. സംശയത്തിന്റെ പേരില്‍ പിടികൂടിയ സുനിലിനെ പിറ്റേന്ന് തന്നെ വിട്ടയക്കുകയും ചെയ്തു. തീവെപ്പ് കേസിലെ പ്രതിയെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും റിമാന്‍ഡും ചെയ്തു. എന്നാൽ തീവെപ്പ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിക്കുകയിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കോവിഡ് ഫലവും പോസ്‍റ്റിവായി.
എന്നാൽ പുറത്തിറങ്ങിയ സുനിൽ നേരെ വെഞ്ഞാറമൂട്ടിലെ തന്റെ വീട്ടിലേക്ക് പോകുകയയായിരുന്നു. തുടർന്ന് സമീപത്തെ ബേക്കറിയിലും പിറ്റേദിവസം മൊബൈൽ ഫോൺ വാങ്ങിക്കാനായി ബസ്സില്‍ കയറി സ്റ്റേഷനിലേക്ക് പോകുകയും ചെയ്തു. രാവിലെയും ഉച്ചയ്ക്കും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. കടയുടെ താക്കോല്‍ വാങ്ങാന്‍ കടയുടമയുടെ സുഹൃത്തിനെ തേടി ബസ്സില്‍ കഴക്കൂട്ടത്തും ഇയാള്‍ എത്തിയിരുന്നു. പിന്നീട് വിവിധ ഇടങ്ങളിലും ജോലി സ്ഥലത്തുമായി നാല് ദിവസം ഇയാള്‍ തങ്ങിയിരുന്നു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഇയാള്‍ കണ്ടെത്തി ക്വാറന്റൈനിലാക്കിയത്.
പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അകലം പാലിക്കാതെ ഒരു സെല്ലിനുള്ളില്‍ മൂന്ന് പേരെ പാര്‍പ്പിച്ചത്
ഇതോടെ വൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ മൂന്ന് പ്രതികളെ ഒരേ സെല്ലിൽ പാർപ്പിച്ചതാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണം. ഏതായാലും സുനിലിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.