
കാസറഗോഡ്(big14news.com): കാസറഗോഡ് ആസ്ഥാനമായി ബിഗ് ബസാർ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് 14 ന്യൂസ് പോര്‍ട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നിര്‍വ്വഹിച്ചു. മാധ്യമരംഗത്തെ പുത്തന്‍ വഴിത്തിരിവായ ഓണ്‍ലൈന്‍ പത്ര മേഖലയില്‍ പുതിയ ചരിത്രങ്ങള്‍ കുറിക്കാന്‍ പോര്‍ട്ടലിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മീഡിയാറൂം ഉദ്ഘാടനം കാസറഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു. പരിപാടിയില്‍ അബ്ദു റഹിമാന്‍ കല്ലായി, എ. അബ്ദു റഹിമാന്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹനീഫ് ടി.ആര്‍, കല്ലട്ര ഉമ്പായി, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഹാരിസ് തൊട്ടി, സുഹൈജ അബൂബക്കര്‍, അബൂബക്കര്‍ കണ്ടത്തില്‍, കാപ്പില്‍ കെ.ബി.എം ഷെരീഫ്, അന്‍വര്‍ കോളിയടുക്കം, ടി.ഡി കബീര്‍, ഹനീഫ് കോളിയടുക്കം, അബൂബക്കര്‍ കടാങ്കോട് , ഇസ്മയില്‍ കോളിയടുക്കം, ഖലീല്‍ കോളിയടുക്കം, അബ്ദുല്‍ ബാസിദ് തുടങ്ങിവര്‍ സംബന്ധിച്ചു.