ഷിബിന്‍ വധം: കോടതി വെറുതെവിട്ട ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു

Share on Facebook
Tweet on Twitter

കോഴിക്കോട് (big14news.com) നാദാപുരം; തൂണേരി ഷിബിന്‍ വധക്കേസില്‍ നിര പരാധിയാണെന്ന് ബോധ്യമായതിനാല്‍ കോടതി വെറുതെ വിട്ട യുവാവിനെ സി പി എം ക്രിമിനല്‍ സംഘംക്കൊലപ്പെടുത്തി.. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തൂണേരി കണ്ണങ്കൈ സ്വദേശി കാളിയപറമ്ബത്ത് അസ്ലം 24 നെയാണ് സി.പി.എം ക്രിമിനല്‍ സംഘം നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ ചാലപ്രം പെട്ടി പ്പീടികക്ക് സമീപം വെള്ളൂര്‍ റോഡില്‍ വെച്ചാണ് അക്രമി സംഘം അസ്ലമിനെ വെട്ടിയത്. നാദാപുരം ഭാഗത്ത് നിന്ന് സ്കൂട്ടിയില്‍ നരോ ങ്കുന്നിലെ കളിസ്ഥലത്തേക്ക് പോവുകയായിരുന്ന അസ്ലമിനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന സംഘം വെള്ളൂര്‍ റോഡിന്റെ തുടക്കത്തില്‍ വെച്ച്‌ ഇടിച്ചു വീഴ്ത്തിയ ശേഷം വാള്‍ കൊണ്ട് വെട്ടുകയായിരുന്നു. പത്തോളം വെട്ടുകള്‍ ഏറ്റ അസ്ലമിന്റെ കൈ അറ്റു തൂങ്ങിയ നിലയിലാണ്. ബൈക്കിനു പിന്നില്‍ ഉണ്ടായിരുന്ന അസ്ലാമിന്റെ സുഹൃത്ത് ഒരങ്ങാട്ട് പൊയില്‍ ഷാഫിക്കും പരിക്കുണ്ട്.

ഷാഫിയുടെ നിലവിളി കേട്ട് പരിസര വാസികള്‍ ഓടി എത്തുമ്ബോഴേക്കും അക്രമികള്‍ ഇന്നോവയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഷാഫി നോട്ട് ചെയ്ത ഇന്നോവയുടെ നമ്ബര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. വെള്ളൂര്‍ കോടഞ്ചേരി ഭാഗത്തേക്കാണ് കൃത്യം നിര്‍വഹിച്ച ശേഷം ഇവര്‍ പോയത്. ടി പി ചന്ദ്ര ശേഖരനെ കൊലപ്പെടുത്തിയ അതെ രൂപത്തില്‍ മാഷാ അല്ലാഹ് എന്ന സ്റ്റിക്കര്‍ പതിച്ച ഇന്നോവ കാറിലാണ് അക്രമി സംഘം എത്തിയത്. കാറില്‍ എട്ടോളം പേര് ഉണ്ടായിരുന്നുവത്രേ.

റൂറല്‍ പോലീസ് സൂപ്രണ്ട് വിജയകുമാര്‍, നാദാപുരം എ എസ് പി: ആര്‍ കറുപ്പസാമി കുറ്റ്യാടി സി ഐ: സജീവന്‍, എസ് ഐ മാരായ അഭിലാഷ്, എം സി പ്രമോദ് എന്നിവരുടെ നേത്രുത്വത്തില്‍ കനത്ത പോലീസ് സംഘം സ്ഥലത്ത് കാവലുണ്ട്.

SHARE
Facebook
Twitter
Previous articleആദ്യം ഷാരൂഖ്, ഇപ്പോൾ ഉസ്താദ്; അംജദ് അലിഖാന് യുകെ വീസ നിഷേധിച്ചു
Next articleമുസ്ലിംലീഗ് കൺവെൻഷൻ 15 ന്, കെ.പി.എ.മജീദ് സംബന്ധിക്കും