More

  നൂറ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് വർഷങ്ങൾ

  Must Read

  അശ്‌ളീല വീഡിയോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച്‌ പണം തട്ടുന്ന സംഘം വ്യാപകമാകുന്നു;യുവതിക്കെതിരെ അടൂര്‍ സ്വദേശിയുടെ പരാതി

  പത്തനംതിട്ട: രാജ്യത്ത് അശ്‌ളീല വീഡിയോ മോർഫ് ചെയ്ത ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു വീഡിയോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച്‌ പണം തട്ടാന്‍...

  നടിയെ പീഡിപ്പിച്ച;തമിഴ്നാട്‌ മുന്‍മന്ത്രി അറസ്റ്റില്‍

  ബംഗളൂരു:ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ അ​റ​സ്റ്റി​ല്‍. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ...

  ഞാനും പഠിച്ചത് കണ്ണൂരില്‍ എനിക്കും ചിലത് പറയാനുണ്ട് പി.കെ കുഞ്ഞാലിക്കുട്ടി

  കണ്ണൂര്‍ ഞാനും പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണെന്നും എനിക്കും ചില കഥകള്‍ പറയാനുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ...

  ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി, വിശിഷ്യാ സിപിഐഎം ഒക്ടോബർ 17ന് പാർട്ടി സ്ഥാപനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. 1920 ഒക്ടോബർ 17ന് വിശ്വവിഖ്യാതനായകമ്യുണിസ്റ്റ് വിപ്ലവകാരി എംഎൻ റോയ് താഷ്‌ക്കന്റിൽ വെച്ച് ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് രൂപം നൽകി, മെക്‌സിക്കൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുപാകിയതും എംഎൻ റോയ് തന്നെയാണ്. 1920ൽ എം എൻ റോയ് താഷ്‌ക്കന്റിൽ രൂപം നല്കിയതാണോ അതല്ല 1925ൽ കാൺപൂരിൽ വെച്ച് എസ്‌ വി ഘാട്ടെ പ്രഥമ ജനറൽ സെക്രട്ടറിയായി വന്ന പ്രഖ്യാപനമാണോ ശരിക്കും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പിറവി എന്നവിഷയത്തിൽ സിപിഐഎമ്മും സിപിഐയും തമ്മിൽ തർക്കമുണ്ട്, 1920ലെ പ്രഖ്യാപനത്തെ പിൻപറ്റുന്നവരാണ് സിപിഎമ്മുകാർ, സിപിഐക്ക് 1925ലെ കാൺപൂർ പ്രഖാപനത്തോടാണ് പഥ്യം, അതായത് സിപിഐയുടെ നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷം ആരംഭിക്കണമെങ്കിൽ ഇനിയും അഞ്ച് വർഷം കാത്തിരിക്കണം.

  എങ്ങനെയായാലും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപ്രാസ്ഥാനമാണ് കമ്മ്യുണിസ്റ്റ് പാർട്ടി എന്നത് തർക്കമില്ലാത്ത വിഷയമാണ്, 1964ലെചരിത്രപ്രസിദ്ധമായ പിളർപ്പ് വരെ ഇന്ത്യയിൽ ഒരൊറ്റ കമ്മ്യുണിസ്റ്റ് പാർട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിളർപ്പിനെ തുടർന്ന് ഇന്ത്യൻ ഇടതുപക്ഷം സിപിഎം, സിപിഐ എന്നിങ്ങനെ രണ്ട് പാർട്ടികളായി മാറി, ഇക്കാലമത്രയും ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് ഇടപെടലുകൾ നടത്താനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായം ഉയർത്തുവാനും ഇരു പ്രസ്ഥാനങ്ങൾക്കും സാധിച്ചിട്ടുണ്ട്, എന്നിരുന്നാലും ഇടതുപക്ഷ പ്രസ്ഥാനം പിളർന്നാൽ അതിലൊന്ന് ഇടതും മറ്റേത് വലതുമാവുമോ എന്ന കുരുക്കുള്ള ചോദ്യത്തിന് മറുപടി നൽകാൻ ഇടതുപക്ഷത്തിന് ഇനിയും സാധിച്ചിട്ടില്ല.

  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേകത നിലവിലെ ജനാധിപത്യ ക്രമത്തിലെ തിരഞ്ഞെടുപ്പുകൾക്കോ പദവികൾക്കോ പ്രത്യേകിച്ചൊരു പ്രാധാന്യം ഇടതുപക്ഷം നൽകുന്നില്ല എന്നതാണ്, ആധുനിക ജനാധിപത്യ ഭരണകൂടങ്ങൾ കുത്തകബൂർഷ്വകളുടെ കാര്യങ്ങൾ നോക്കുന്ന കേവലമൊരു കമ്മിറ്റി മാത്രമാണെന്ന് മാർക്‌സ് രേഖപ്പെടുത്തുന്നുണ്ട്, അത്തരമൊരു ബൂർഷ്വാ ഭരണകൂടത്തിന്റെ ചക്രം തിരിക്കലല്ല മറിച്ച് വ്യവസ്ഥയെ മാറ്റി മറിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഇടതുപക്ഷ വാദം. തൊഴിലാളിവർഗ സമഗ്രാധിപത്യ ഭരണകൂടം സൃഷ്ടിക്കലാണ് കമ്മ്യുണിസ്റ്റ്/ മാർക്സിസ്റ്റ് ആശയങ്ങളുടെ ലക്ഷ്യവും. ഈയൊരു പരിപ്രേക്ഷ്യത്തിൽ നിന്ന് തന്നെ വേണം കമ്മ്യുണിസ്റ്റ് പാർട്ടിയെ വിലയിരുത്താൻ.

  സ്വതന്ത്ര്യാനന്തരം നൂറോളം എംപിമാരും ഇന്ത്യയിലെ ഒട്ടുമിക്ക നിയമസഭകളിൽ പ്രാതിനിധ്യവും അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നു, ഇന്ന് സിപിഐഎമ്മിന്റെ ലോക്‌സഭയിലെ പ്രാതിനിധ്യം എംപിമാരാണ് , സിപിഐയുടെ അവസ്ഥയും തഥൈവ, സിപിഎം അടക്കിഭരിച്ചിരുന്ന ബംഗാളും ത്രിപുരയും ഇനിയൊരു തിരിച്ചുവരവ് സാധ്യമാല്ലത്ത വിധം പാർട്ടിയെ കൈവിട്ടു, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഏക പച്ചതുരുത്തായി കേരളം അവശേഷിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത അസ്തിത്വ പ്രതിസന്ധിയിലൂടെയാണ് ഇടതുപക്ഷം കടന്നുപോവുന്നത്, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിസന്ധി നേരിടേണ്ടി വരുന്നത് ശക്തമായ അടിത്തറയോ പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിന്റെ അടവുകളോ കയ്യിലില്ലാതെ വരുമ്പോഴാണ്.

  എന്താണ് ഇന്ത്യ എന്ന ദേശരാഷ്ട്രം നേരിടുന്ന അടിസ്ഥാന പ്രശ്നം? ശ്രേണീകൃത ജാതി വ്യവസ്ഥയാണെന്ന് അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പറയുവാൻ സാധിക്കും, എന്നാൽ ഇക്കാലമത്രയും ഇടതുപക്ഷം ജാതി എന്ന വസ്തുത നിലനിൽക്കുന്നില്ല എന്ന വാദത്തിലൂന്നിയാണ് മുന്നോട്ട് നീങ്ങിയത്, ജാതി സമവാക്യങ്ങൾ തിരിച്ചറിഞ്ഞ് ജാതിയുടെ അപ്രമാദിത്വത്തെ തകർക്കാനാവശ്യമായ പദ്ധതികൾക്ക് രൂപം കൊടുക്കാൻ സാധിക്കാതെ പോയത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പരാജയങ്ങളിൽ ഏറ്റവും സുപ്രധാനമായതാണ്, ഇതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുന്നോട്ട് വെച്ച സാമ്പത്തിക, സാമൂഹികക്രമം കാലഹരണപ്പെടുകയും പുതിയൊരു ജീവിതവ്യവസ്ഥ സമാഗതമാവുമായും ചെയ്‌തു, സാങ്കേതികയുടെ വരവിനെയും മറ്റും സിപിഎം അടങ്ങുന്ന സംഘടനകൾ എങ്ങനെ വരവേറ്റു എന്ന് പരിശോദിച്ചാൽ ഇത് വ്യക്തമാവും. ജാതിയുടെ പ്രശനം അഭിമുഖീകരിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല എന്ന വിമർശനം നിലനിൽക്കുമ്പോൾ തന്നെ ഇടതുപ്രസ്ഥാനങ്ങളുടെ തലപ്പത്ത് എക്കാലത്തും സവർണകുലങ്ങളിൽ നിന്നുള്ളവർ മാത്രമേ എത്തിയിട്ടൂള്ളൂ എന്നതും ശ്രദ്ധേയമാണ്, ജാതിയെ തന്ത്രപൂർവം ഇടതുപക്ഷം അവഗണിക്കുകയായിരുന്നു എന്ന് സൂക്ഷമായി വീക്ഷിച്ചാൽ മനസിലാക്കാം, ഏറ്റവും ഒടുവിൽ സാമ്പത്തിക സംവരണം എന്ന പേരിൽ സവർണ സംവരണത്തിലേക്ക് വരെ എത്തിനിൽക്കുന്നു ഇടതുപക്ഷത്തിന്റെ ജാതിയോടുള്ള സമീപനം. കീഴാള പക്ഷത്തോടൊപ്പം എന്ന് സൈദ്ധാന്തികമായി വാദിക്കുമ്പോഴും പ്രവർത്തിയിൽ കീഴാള വിരുദ്ധത ഇടതുപക്ഷത്തിന്റെ മാത്രം പ്രത്യേകതയാണ്.

  ബാബരി മസ്‌ജിദ്‌ തകർക്കണം എന്നാവശ്യപ്പെട്ട് അദ്വാനി രഥയാത്ര നടത്തുന്ന കാലയളവിൽ ഉത്തരേന്ത്യയിലുടനീളം മതേതര സന്ദേശമോതി ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കാൻ എ ബി ബർദനെ പോലുള്ള ഇടത് നേതാക്കൾക്ക് സാധിച്ചിരുന്നു, എല്ലാകാലത്തും മതനിരപേക്ഷ നിലപാട് താനെയായിരുന്നു ഇടതുപക്ഷത്തിന്റേത്, എന്നാൽ അടിന്തരവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ജനസംഘവുമായി സഖ്യം രൂപീകരിക്കാൻ ഇടതുപക്ഷം തുനിയുകയുണ്ടായി, ഇടതുപക്ഷം ചരിത്രപരമായി ചെയ്ത തെറ്റുകളിൽ ഏറ്റവും പ്രധാനമാണ് ഇത്, ഇത്തരം സഖ്യങ്ങളുടെ മറപിടിച്ചാണ് സംഘപരിവാർ എന്ന നീലക്കുറുക്കൻ മുഖ്യധാരയിലേക്ക് പതിയെ കടന്ന് വരുന്നത്, ഇന്ന് സംഘപരിവാർ ഇന്ത്യക്ക് മുകളിൽ പടർന്ന് പന്തലിച്ച് നിൽക്കുന്നു.

  ഫാഷിസം ഇന്ത്യയെ വിഴുങ്ങാൻ വാ പിളർന്ന് നിൽക്കുന്ന ഘട്ടത്തിൽ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നയിച്ച കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മറ്റേത് കാലത്തേക്കാളും ശക്തമായി ഇന്ത്യയിൽ നിലനിൽക്കേണ്ടതുണ്ട്, പോരാട്ടത്തിലേക്ക് ഊർജം സംഭരിക്കാൻ ഇടതുപക്ഷത്തിന് സാധിക്കുമോ എന്ന ചരിത്രപരമായ ചോദ്യം ഡെമോക്ലിസിന്റെ വാൾ കണക്ക് ഇന്ത്യൻ ഇടതുപക്ഷത്തിന് മേൽ തൂങ്ങിനിൽക്കുന്നുണ്ട്.

  ഇടത് കോട്ടയായിരുന്ന തെലങ്കാന അടക്കമുള്ള പ്രദേശങ്ങളിൽ പാർട്ടിയുടെ കരുത്ത് എങ്ങനെ നാമാവശേഷമായി എന്ന് പഠിക്കാനും കാലാന്തരത്തിൽ പാർട്ടി സ്വീകരിക്കേണ്ട തിരുത്തൽപരമായ നിലപാടുകളിലും സമഗ്രമായ ഒരു തീരുമാനമുണ്ടാക്കാൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് സാധിക്കണം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  അശ്‌ളീല വീഡിയോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച്‌ പണം തട്ടുന്ന സംഘം വ്യാപകമാകുന്നു;യുവതിക്കെതിരെ അടൂര്‍ സ്വദേശിയുടെ പരാതി

  പത്തനംതിട്ട: രാജ്യത്ത് അശ്‌ളീല വീഡിയോ മോർഫ് ചെയ്ത ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു വീഡിയോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച്‌ പണം തട്ടാന്‍...

  നടിയെ പീഡിപ്പിച്ച;തമിഴ്നാട്‌ മുന്‍മന്ത്രി അറസ്റ്റില്‍

  ബംഗളൂരു:ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ അ​റ​സ്റ്റി​ല്‍. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസിന്റെ പ്രത്യേകസംഘം അറസ്റ്റുചെയ്തത്. അറസ്റ്റ്...

  ഞാനും പഠിച്ചത് കണ്ണൂരില്‍ എനിക്കും ചിലത് പറയാനുണ്ട് പി.കെ കുഞ്ഞാലിക്കുട്ടി

  കണ്ണൂര്‍ ഞാനും പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണെന്നും എനിക്കും ചില കഥകള്‍ പറയാനുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.ജനജീവിതം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി...

  രാജ്യത്ത് ആശങ്കയായി വീണ്ടും​ ഗ്രീന്‍ ഫം​ഗസ്

  രാജ്യത്ത് ​വീണ്ടും ഗ്രീന്‍ ഫം​ഗസ് ബാധ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു.പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാള്‍...

  പ്രവാസികൾക്ക് ആശ്വാസിക്കാം,കോവിഡ് സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തിയതിയും രേഖപ്പെടുത്താന്‍ തുടങ്ങി

  തിരുവനന്തപുരം- സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കാൻ കേരള സർക്കാർ തീരുമാനം. ചില വിദേശ രാജ്യങ്ങൾ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ...

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications