ഒരു കോവിഡ് കേസ് പോലും ഇല്ലാത്ത 100 ദിനങ്ങള്‍: ന്യൂസിലാന്‍ഡിന്റെ നേട്ടത്തില്‍ അത്ഭുദപ്പെട്ട് മറ്റു രാജ്യങ്ങള്‍ പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്

0
318

ലോകമെങ്ങും കൊവിഡ് ഭീതിയില്‍ ജീവിക്കുമ്‌ബോള്‍, ഒരു കോവിഡ് സമ്ബര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിവസം കഴിഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡില്‍. വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിയിരുന്നു. സാമ്ബത്തിക പ്രതിസന്ധികളും ഇതോടെ കുറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കിയതോടെ ന്യൂസിലന്‍ഡിന് ഏറെ ഗുണം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ അടച്ചിടല്‍ നടപ്പിലാക്കിയതോടെ വൈറസ് വ്യാപനത്തെ തടയാന്‍ സാധിച്ചു, ജനങ്ങളും ഇതിനോട് സഹകരിച്ചു.

മറ്റ് രാജ്യങ്ങളിലെല്ലാം തന്നെ കോവിഡ് വ്യാപനം ദൈനം ദിനം തോറും കൂടുമ്‌ബോഴാണ് ന്യൂസിലന്‍ഡിന്റെ ഈ നേട്ടമെന്നതാണ് മറ്റ് രാജ്യങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തുന്നത്. വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് കോവിഡിനെ ന്യൂസ്ലന്‍ഡ് പിടിച്ചു കെട്ടിയത്. ആദ്യത്തെ സമ്ബര്‍ക്ക വ്യാപന കേസ് ഫെബ്രുവരി 26-നാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മെയ് ഒന്നിനുള്ളില്‍ വൈറസ് വ്യാപനം പൂര്‍ണമായും നിലച്ചു. അതിന്റെ തെളിവായി അടുത്ത നൂറ് ദിവസമായി രാജ്യത്ത് ഒരു സമ്ബര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 1569 കേസുകളാണ് ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. 22 പേര്‍ മരിച്ചു. 1524 പേരും രോഗമുക്തി നേടി. ചികിത്സയില്‍ തുടരുന്ന 23 പേരും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരാണ്.

പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. അതിര്‍ത്തിയിലെ നിയന്ത്രണങ്ങളായിരുന്നു ഏറ്റവും പ്രധാനം. പുറത്തു നിന്നും വരുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെത്തിയാല്‍ മാറ്റിപ്പാര്‍പ്പിക്കും. ഈ നിയന്ത്രണം ഇപ്പോഴും കര്‍ശനമായി തുടരുകയാണ്. ഇതോടൊപ്പം സമ്ബൂര്‍ണ ലോക്ക്ഡൗണും സാമൂഹിക അകലവും കര്‍ശനമായി നടപ്പിലാക്കി. ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. അതോടൊപ്പം എല്ലാവരേയും കണ്ടെത്തി ക്വാറന്റീന്‍ ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ കൃത്യമായ നടപടികളിലൂടെയാണ് രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്കാകുന്നത്. ഹോട്ടലുകളും സ്റ്റേഡിയങ്ങളുമെല്ലാം ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. ഇപ്പോഴും കോവിഡിനെതിരായ ജാഗ്രതയിലാണ് ഈ രാജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here