യുദ്ധഭൂമിയില്‍ കുഴിബോംബ് കണ്ടെത്താനുള്ള ഡ്രോണ്‍ നിര്‍മ്മിക്കാന്‍ കരാറൊപ്പിട്ട് ഗുജറാത്തില്‍ നിന്നുള്ള പത്താം ക്ലാസുകാരന്‍

0
Facebook
Twitter
Google+
Pinterest

അഹമ്മദാബാദ്(big14news.com):ഗുജറാത്തില്‍ നിന്നുള്ള പത്താം ക്ലാസുകാരനായ ഹര്‍ഷന്‍ മറ്റു കുട്ടികളേ പോലെയല്ല. യുദ്ധഭൂമിയില്‍ സൈന്യത്തിന് കുഴിബോംബുകള്‍ കണ്ടെത്താനുള്ള ആളില്ലാ വിമാനം (ഡ്രോണ്‍) നിര്‍മ്മിച്ച്‌ നല്‍കാന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് ഈ പതിനാലുകാരന്‍.

കൂട്ടുകാര്‍ പത്താം ക്ലാസ് പരീക്ഷയ്ക്കായി ഒരുങ്ങുമ്പോള്‍ ഹര്‍ഷന്‍ സര്‍ക്കാരുമായി അഞ്ചു കോടി രൂപയുടെ വ്യവസായ കരാര്‍ ഒപ്പിടുന്ന തിരക്കിലായിരുന്നു.ഡ്രോണ്‍ നിര്‍മ്മിച്ചു നല്‍കാനായി ഹര്‍ഷ വര്‍ധന്‍ ഷാല ഗുജറാത്ത് സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പിട്ടത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ദേശീയ മാധ്യമങ്ങളില്‍.

ഡ്രോണ്‍ രൂപകല്‍പന ചെയ്തതും ഹര്‍ഷന്‍ തന്നെയാണ്.ചെറുപ്പത്തിലേ ഇത്തരം കാര്യങ്ങളിലുണ്ടായിരുന്ന താല്‍പര്യം കുടുംബവും അദ്ധ്യാപകരുമെല്ലാം പിന്തുണച്ചതോടെ അത് വലിയൊരു പദ്ധതിയായി മാറി. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പനി തന്നെ സ്ഥാപിച്ച്‌ ആളില്ലാ വിമാനം നിര്‍മ്മിച്ചു നല്‍കാന്‍ കരാര്‍ ഒപ്പിടുകയായിരുന്നു ഈ കൊച്ചു പയ്യന്‍.

കുഴിബോംബ് പൊട്ടിയും അതു നിര്‍വീര്യമാക്കാന്‍ ശ്രമിക്കുമ്പോഴും നിരവധി സൈനികര്‍ കൊല്ലപ്പെടുന്നതായുള്ള വാര്‍ത്തകളാണ് പുതിയ കണ്ടു പിടിത്തത്തിന് ഹര്‍ഷ വര്‍ധനെ പ്രേരിപ്പിച്ചത്.ഡ്രോണിന്റെ അഞ്ചു മാതൃകകള്‍ സൃഷ്ടിക്കാന്‍ ചെലവാക്കിയതാകട്ടെ വെറും അഞ്ചു ലക്ഷം രൂപ മാത്രം.

രണ്ടു ലക്ഷം രൂപ മാതാപിതാക്കള്‍ നല്‍കി. ബാക്കി സര്‍ക്കാരും. അമേരിക്കയിലെ ഗൂഗിളിന്റെ പ്രധാന ഓഫീസ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയതാണ് തനിക്ക് പ്രചോദനമായതെന്ന് ഈ മിടുക്കന്‍ പറയുന്നു.ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുമായി കരാറിലേര്‍പ്പെടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഇതിനായി ‘ഏറോബോട്ടിക്’ എന്ന കമ്പനിയും സ്ഥാപിച്ചു കഴിഞ്ഞെന്നും ഹര്‍ഷന്‍ പറയുന്നു.

  • TAGS
  • 10 th sts student
  • new
  • Technology
Facebook
Twitter
Google+
Pinterest
Previous articleപൊവ്വലിൽ മഹർ പരിപാടിക്ക് പ്രൗഡ ഗംഭീരമായ തുടക്കം
Next articleഎആര്‍ സിവില്‍ പൊലീസില്‍ ലയിപ്പിക്കുന്നു: ക്യാംപുകള്‍ പിരിച്ചുവിടാന്‍ നിര്‍ദേശം