
കാസർകോട്(big14news.com) ബ്രിട്ടീഷ് കൗൺസിലും ഇംഗ്ലീഷ് പ്രീമിയർ ലീഗും (AIFF) ചേർന്ന് മുബൈയിൽ ഈ മാസം 9 ന് ആരംഭിക്കുന്ന പ്രീമിയർ സ്‌കിൽസ് റഫറി ക്യാമ്പിലേക്ക് ഉദുമ പടിഞ്ഞാർ സ്വദേശി അഹമ്മദ് ഇർഷാദ് അലിയെ തിരഞ്ഞെടുത്തു.കേരളത്തിൽ നിന്ന് 5 പേർക്ക് അവസരം ലഭിച്ചപ്പോൾ അതിൽ 2 പേരും കാസർഗോഡ് സ്വദേശികൾ എന്നുള്ളതും പ്രത്യേകതയാണ് . ക്യാമ്പിന് നേതൃത്വം നൽകുന്നത് പ്രഫഷണൽ മാച്ച് ഒഫിഷ്യൽസിന്റെയും ഇൻസ്ട്രക്റ്റേർസിന്റെയും കീഴിലാണ് (PGML).
ഉദുമ പടിഞ്ഞാറിൽ കളിച്ച് വളർന്ന താരമായ ഇർഷാദ്, മുഹമ്മദലിയുടെയും മറിയുമ്മയുടെയും മകനാണ് . ഇതിന് മുൻപ് ഗുജറാത്തിൽ നടന്ന പ്രൊജക്റ്റ് ഫ്യുച്ചർ ഇന്ത്യ ക്യാംപിലും പങ്കെടുത്തിരുന്നു. ജില്ലയിലെ മികച്ച താരങ്ങളിൽ ഒന്നാണ് ഇർഷാദ് അലി . കഴിഞ്ഞ വർഷം നടന്ന ഫുട്ബോൾ അണ്ടർ 21 വൈസ്. ക്യാപ്റ്റൻ കൂടിയാണ്. സ്റ്റേറ്റ് ജൂനിയർ താരവും ആണ് ഈ ഉദുമ സ്വദേശി . സനാബിൽ ഫുട്ബോൾ അക്കാദമി. റീമർ പടിഞ്ഞാർ. നാഷണൽ മില്ലത്ത് ബാജിയോ ഫാൻസ്. ദീനാർ കാപ്പിൽ എന്നീ ക്ലബിലെ നിറസാനിധ്യമാണ് 22 കാരൻ. സനാബിൽ ഫുട്ബോൾ അക്കാദമിയുടെ അസിസ്റ്റന്റ കോച്ചാണ്. തന്റെ ഈ നേട്ടത്തിന് കാരണക്കാരൻ C.H.S.S ചട്ടഞ്ചാലിലെ കായിക അധ്യാപകനും ഉദുമ സ്വദേശിയുമായ പ്രസീദാണ്.