
കാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ്റ്റാന്റ് രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി ലോറിയില്‍ നിന്നും സിമന്റ് ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ നഗരസഭാ മൂന്നാം ഗ്രേഡ് ഓവര്‍സീയര്‍ പി.കെ.നാരായണനെ കയ്യേറ്റം ചെയ്തുവെന്ന കേസില്‍ പ്രതിയായ ബി.എം.എസ് ചുമട്ടുതൊഴിലാളി അമ്പു എന്ന ഭാസ്‌ക്കരനെ (45) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.