( വീഡിയോ കാണാം ) ട്രംപിനെതിരെ ലൈംഗികാരോപണം; 15 സ്ത്രീകള്‍ പരസ്യമായി ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തി

0
Facebook
Twitter
Google+
Pinterest

വാഷിംഗ്ടണ്‍(big14news.com): യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യമായി ലൈംഗികാരോപണം ഉന്നയിച്ച്‌ 15 സ്ത്രീകള്‍ രംഗത്ത്. 2006 ല്‍ മിസ് നോര്‍ത്ത് കരോലിനയായി തിരഞ്ഞെടുക്കപ്പെട്ട സാമന്ത ഹോല്‍വി ഉള്‍പ്പെടെയുള്ളവരാണ് ലൈംഗീകാരോപണവുമായി പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന്റെ ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളെ ആസ്പദമാക്കി സിനിമ തയാറാക്കിയ ബ്രേവ് ന്യൂസ് ഫിലിംസാണ് പത്രസമ്മേളനം നടത്തിയത്.

എന്നാല്‍ പ്രസിഡണ്ടിനെതിരെയുള്ള ആരോപണം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് നിഷേധിച്ചു. പ്രസിഡണ്ടാകുന്നതിനു മുമ്പുള്ള സംഭവങ്ങളാണ് ഇതെന്നും നേരത്തെ തന്നെ ട്രംപ് മറുപടി പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വിഷയം ലോകമാകെ ചര്‍ച്ചയാകുകയാണ്. അമേരിക്കയിലടക്കം അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗിക ആരോപണമുന്നയിച്ചിരുന്നു.