യുഎഇ ചെമ്മനാട്‌ വോളീ ലീഗ്‌ 2017 : സീയെം സ്പോർട്ട്സ്‌ ചാമ്പ്യന്മാർ

Share on Facebook
Tweet on Twitter

ദുബായ്‌(big14news.com) : ദുബായ്‌ റാഷിദിയയിൽ നടന്ന പ്രഥമ ചെമ്മനാട്‌ വോളീ ലീഗിൽ സീയെം സ്പോർട്ട്സ്‌ ചാമ്പ്യന്മാരായി. ഫൈനലിൽ ബ്ലാക്ക്‌ & വൈറ്റ്‌ എസ്‌എംടിയെ ഒന്നിനെതിരെ രണ്ട്‌ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചമ്പ്യൻഷിപ്പ് സീയെം സ്പോർട്ട്സ്‌ കരസ്ഥമാക്കിയത്.ഫൈനലിലെ മികച്ച കളിക്കാരനായി സീയെം സ്പോർട്ട്സിന്റെ സുഹൈൽ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച സീയെം സ്പോർറ്റ്സിന്റെ മുന മികച്ച ബാക്കായും ബ്ലാക്ക്‌ & വൈറ്റിലെ സുജിത്‌ സെയ്താലി മികച്ച സെറ്ററായും സീയെ സ്പോർട്ട്സിലെ കബീർ മികച്ച ഒഫന്ററായും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണ്ണമന്റ്‌ കാദർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്മാർക്കുള്ള ട്രോഫിയും ക്യാഷ്‌പ്രൈസും ഇംതിയാസ്‌ ആലിച്ചേരിയും നിസാബുദീൻ ആലിച്ചേരിയും സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here