“ഐക” രൂപീകരണ സമ്മേളനം നാളെ

0
Facebook
Twitter
Google+
Pinterest

കാസർകോട്(big14news.com): ഇന്റീരിയർ എക്സ്റ്റീരിയർ കൺസൾറ്റൻറ്സ് & കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കേരള (“ഐക”) യുടെ രണ്ടാമത് ജില്ലയായ കാസർകോട് ജില്ലാ ചാപ്റ്റർ രൂപീകരണവും മെമ്പർഷിപ്പ് ചേർക്കുന്നതിന്റെയും ഭാഗമായി ഇന്ന് രാവിലെ കാസർകോട് പ്രസ്സ് ക്ലബ്ബിൽ വച്ച് പത്രസമ്മേളനം സംഘടിപ്പിച്ചു.

“ഐക” സ്റ്റേറ്റ് പ്രസിഡണ്ട് ഷാജി പി ഡി , ഐക സ്റ്റേറ്റ് സെക്രട്ടറി താഹ ഹമീദ് , ഐക സ്റ്റേറ്റ് ട്രഷർ നാസർ എടച്ചകൈ , പ്രോഗ്രാം കൺവീനർ ഹാരീസ് ബന്നു , ഷബീർ കുമ്പള, ഹബീബ് റഹ്മാൻ, അബീദ്, ഷാഹു, അൻസാഫ് എന്നിവർ പങ്കെടുത്തു. കാസർകോട് ജില്ലാ ചാപ്റ്റർ രൂപീകരണവും മെമ്പർഷിപ്പ് ചേർക്കലും ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് കാസർകോട് നുള്ളിപ്പാടിയിൽ ഉള്ള ഹോട്ടൽ ഹൈവെ കാസിൽ വച്ച് നടക്കും. പ്രസ്തുത സമ്മേളനത്തിൽ വച്ച് അംഗങ്ങളാവാൻ യോഗ്യതയുള്ളവർക്ക് മെമ്പർഷിപ്പ് നൽകുന്നതാണ്.

സമ്മേളനത്തിൻറെ പരസ്യ പ്രചരണാർത്ഥം 160 ൽ ഏറെ ബാനറുകൾ, രണ്ടു കമാനങ്ങൾ, 50 കാറുകളുടെ ബാക്ക് ഗ്ലാസ്സിൽ വൺവേ വിഷൻ സ്റ്റിക്കർ, കൊടി തോരണങ്ങൾ എന്നിവയും, കൂടാതെ ചെർക്കള മുതൽ കാസർകോട് മാലിക് ദിനാർ വരെ അൻപതിലേറെ വാഹനങ്ങളുടെ റോഡ്‌ഷോയും ഉണ്ടായിരിക്കുന്നതാണ്.

ചാപ്റ്റർ രൂപീകരണത്തിന് ശേഷം മെമ്പർമാർക്കു സ്ഥിരമായി ആവശ്യമായുള്ള ടെക്നിക്കൽ ട്രെയിനിങ് ക്ലാസ്സുകൾ, സെമിനാറുകൾ, ട്രേഡ് ഷോകൾ, സ്റ്റഡി ക്ളാസുകൾ തുടങ്ങിയവ നടത്തി അംഗങ്ങളെ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തി കൊണ്ടുവരുന്ന പരിപാടികൾക്ക് തുടക്കം കുറിക്കും.

  • TAGS
  • -found
  • Intermeter Extracts Consultants & Conductors Association Kerala
Facebook
Twitter
Google+
Pinterest
Previous articleഖാസി വധക്കേസ് : പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കോടതി സിബിഐയോട് റിപ്പോർട്ട് തേടി, കേസ് ഈ മാസം ഇരുപത്തിരണ്ടിന് വീണ്ടും പരിഗണിക്കും
Next articleസോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതീവ ഗുരുതരം ; സുധീരന്‍