ലോക കേരളസഭ സി.പി.എം ഗൂഢാലോചനയെന്ന് കുമ്മനം രാജശേഖരന്‍

Share on Facebook
Tweet on Twitter

തിരുവനന്തപുരം(big14news.com): ലോക കേരളസഭ സി.പി.എം ഗൂഢാലോചനയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലോക കേരളസഭ പ്രവര്‍ത്തനം ആരംഭിച്ചത്. സി.ബി.ഐ കേസിലെ പ്രതികള്‍ പോലും സഭയില്‍ പങ്കെടുക്കുന്നുണ്ട്. ലോക കേരളസഭ ഖജനാവിന് വലിയ നഷ്ടം വരുത്തും-കുമ്മനം ആരോപിച്ചു. കേരളത്തിന്റെ വികസനം, പൊതുനന്മ തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി പൊതുനന്മയ്ക്കായി പ്രവാസി സമൂഹത്തെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനം മുഖ്യമന്ത്രി തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here