
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,53,735 ആയി. ഇതില്‍ 50,41,711 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിതരില്‍ ഇതുവരെ 4,79,805 പേര്‍ മരണത്തിന് കീഴടങ്ങി. 38,32,219 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. യു.എസിനെയാണ് കോവിഡ് അതിരൂക്ഷമായി ബാധിച്ചത്. 24,24,168 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,23,473 പേര്‍ മരിച്ചു. 10,20,381 പേരാണ് രോഗമുക്തരായത്. 12,80,314 പേർ ചികിത്സയില്‍ തുടരുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4500ല്‍ അധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞിഞു. അതേസമയം ജൂലൈ നാല് മുതല്‍ ബ്രിട്ടനില്‍ ജനജീവിതം സാധാരണ നിലയിലേക്കാകുമെന്നും സാമൂഹിക അകലം രണ്ടു മീറ്ററില്‍ നിന്നും ഒരു മീറ്ററായി കുറയ്ക്കുമെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.