
കേരളം(big14news.com): ഭീകര പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന രീതിയാണ് സി.പി.എം-ബി.ജെ.പി നേതൃത്വം നടപ്പിലാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍. ഡി.സി.സി പയ്യന്നൂരില്‍ സംഘടിപ്പിച്ച സമാധാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സമാധാനത്തിന്റെ ചിഹ്നമായ വെള്ളരി പ്രാവിനെ പറത്തിക്കൊണ്ടായിരുന്നു സമാധാന സദസ്സ് ഉദ്ഘാടനം ചെയ്തത്. അണികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതിന് യാതൊരു നീതീകരണവുമില്ല. കുറ്റവാളികളെ തള്ളിപ്പറയാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. എന്നാലെ അക്രമം അവസാനിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് ഇരകളായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. കൊലക്കും അക്രമത്തിനും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈ തുക വസൂലാക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. ഡി.സി.സി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.രാമകൃഷ്ണന്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, സുമാ ബാലകൃഷ്ണന്‍, സജീവ് ജോസഫ് എന്നിവര്‍ സംസാരിച്ചു.