
പള്ളിക്കര(big14news.com): വാഹനാപകടം വിട്ട് മാറാതെ കെ എസ് ടി പി റോഡ്. ഇന്നലെ വൈകിട്ട് പള്ളിക്കര പെട്രോള്‍ പമ്പിന് സമീപം കാഞ്ഞങ്ങാട് നിന്നും ടയറ് കയറ്റി പോവുകയായിരുന്ന ടെമ്പോ കാഞ്ഞങ്ങാട് ഭാഗത്ത് പോവുകയായിരുന്ന ഓട്ടോയില്‍ ഇടിച്ചു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മീന്‍ ലോറിയില്‍ ഇടിച്ചു.
അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും, യാത്രക്കാരായ പള്ളിക്കര അക്ഷയ കേന്ദ്രത്തിലെ രണ്ട് വനിതാ ജീവനക്കാര്‍ക്കും, മീന്‍ ലോറി ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീന്‍ ലോറിയടക്കമുള്ള വലിയ വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. പലപ്പോഴും ഇത്തരം വാഹനങ്ങള്‍ അപകടങ്ങള്‍ വരുത്തുന്നതായി ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പൊലീസെത്തിയാണ് ഇവരെ റോഡില്‍ നിന്നും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടം പതിവാകുന്ന കെ എസ് ടി പി റോഡിൽ മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് തന്നെയാണ് ഇത്തരത്തിലുള്ള ദുരന്ത കഥകൾ പതിവാകുന്നത്.